ആരാണു നീയിന്നു പൈതലേ ?
ഉത്തരമില്ലാതെ നിശ്ചലം നിന്നു-
ഞാന്‍ ഉത്തരത്തിനായി തിരഞ്ഞു
ഇന്നും എന്നോട് ചോദിച്ചു
ആരാണു നീയിന്നു പൈതലേ ?
ഉത്തരമില്ലാതെ നാണിച്ചു നിന്നു
ഞാന്‍ ഉത്തരത്തിനായി അലഞ്ഞു
ഇന്നലെയും ഇന്നും ഒന്നുമല്ലാതെയാകുവാന്
ഉത്തരമെന്തെന്നു ഞാനെന്നോടു ചോദിച്ചു ?
ഉത്തരമില്ലാതെ പിന്നെയും നില്ക്കുന്നു ,
ഞാന്‍ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്നു !!